കാലഹരണപ്പെട്ട കാലം
••••••••••••••••••••••••••••••••••
ഏറ്റു പറച്ചില് ഇല്ലാത്ത കാലം
ഏറ്റെടുക്കാനോ പറ്റാത്ത കാലം
മറ്റാര്‍ക്കോ വേണ്ടി മറയുന്ന കാലം
ഗതികിട്ടാതലയുന്ന കാലം
ഗതിയറിയാത്ത കാലം
ഈ.. കാലം.. മാറുന്ന കോലം..
വാനപ്രസ്ഥമായെന്നതില്പ്പിന്നെ
മറ്റാര്‍ക്കും വേണ്ടാത്ത കാലം
ഉറ്റവരോ ഉടയവരോ
ആരെന്നറിയാത്തൊരു കാലം
ഒരുകൂട്ടിനായ് കൂട്ടുകുടുംബ-
മില്ലാത്ത കാലം
ഉദരത്തിൽനിന്നു വരുന്ന
തൻ കുഞ്ഞിന്
റിയാലിറ്റി ഷോയുടെ വളമിട്ട്
പോറ്റുന്ന കാലം
ഈ.. കാലം.. മാറുന്ന കോലം..
കല കച്ചവടമാക്കിയ കാലം.
കാശിനായ് പെറ്റവയറിനെ
ഒറ്റുന്ന കാലം
യൂദാസും ബ്രൂട്ടസും
പെരുകുന്ന കാലം
ഗതിയില്ലാതലയുന്ന കാലം
പരിഷ്കാരി കള്ളന്മാരുടെ കാലം
കാമഭ്രാന്തന്മാര് പെരുകുന്ന കാലം
മതങ്ങളെ വന്യമാക്കുന്ന കാലം
മുഖം മൂടികള്‍ വിളയാടും കാലം
മൂല്യച്യുതിയുടെ
ചുഴിയില്പ്പെട്ടമരുന്ന കാലം
കാലമൊരു കാലനായ് മാറുന്ന കാലം
ഈ.. കാലം.. മാറുന്ന കോലം..