Thursday, October 27, 2011

മർത്യന്റ്റെ കടമകൾ





മർത്യന്റ്റെ കടമകൾ
----------------------------------
എന്തിനു നിനക്കിത്ര അഹങ്കാരം
ഇത്തിരി നിമിഷത്തില് പൊലിയുന്ന
നിന് ജീവനെ ഓര്ക്കാതെ
ഒരു നിമിഷത്തില് പാഞ്ഞു വരാവുന്ന
വെടിയുണ്ടകളെ നീ ഓര്ക്കാതെ
ഒന്നുമറിയാതെ പിച്ചിച്ചീന്തിടും
സ്ഫോടനങ്ങളെ നീ ഓര്ക്കാതെ
ചീറിപ്പായും വാഹനത്തിനിടയില്
അകപ്പെടുമെന്നോർക്കാതെ
തോരാമഴയില് മുങ്ങി
പോകാമെന്നോര്ക്കാതെ
വന്യമായുയരുന്ന
പടുകൂറ്റന് തിരമാലകള്
വിഴുങ്ങുമെന്നോർക്കാതെ
ഇനിയൊരു പ്രഭാതത്തില്
കോണ്ക്രീറ്റ് പാളികൾക്കിടയിലാവി-
ല്ലെന്നോര്ക്കാതെ
ധരിത്രി തന് നെഞ്ചകം കലിതുള്ളി
വമിക്കുന്ന അഗ്നി
സ്ഫുലിംഗങ്ങളിലുരുകിയേക്കാ-
മെന്നോര്ക്കാതെ
നഗ്നനേത്രം കൊണ്ട് കാണാത്ത
വൈറസും കൊന്നൊടുക്കു -
മെന്നോർക്കാതെ
എന്തിനു അഹങ്കരിക്കുന്നു നീ
നിൻജീവൻ തുടിപ്പു തന്ന ഈ
പ്രകൃതിയേയോർക്കുക
നിൻ സഞ്ചാരം നശ്വരതയുടെ
നൂല്പാലത്തിലെന്നോര്ക്കുക
നിനക്കീ ജീവിതം തന്ന
പെറ്റമ്മയെ ഓർക്കുക
അറിയുക, അമ്മതന് വേദന
രസിപ്പിക്കും അച്ഛന്റെ ലാളന
ഓര്ക്കുക നിന് ബാല്യം,
ഉണര്ത്തുക നാളയെ, ആ ബാല്യങ്ങളെ
ഇനിയും നീ ഇതോര്ക്കാതെ എന്തിന്
ഓര്മ്മിക്ക , ഭൂമിയിൽ
നിനക്ക് വെറുമൊരു
നിശ്ചിതകാലം മാത്രം
മര്ത്ത്യാ നീ ഉയര്ത്തുക
മാനവികതാ മൂല്യങ്ങളെ
നീ അമർത്തുക
കിരാതന്റെ വികാരങ്ങളെ
നീ ഉണര്ത്തുക
മനുഷ്യ രാശിയെ
നിനക്കാവട്ടെ
നാളെയുടെ ചിറകുവിരിഞ്ഞ
ആ വസന്തം
🖋️
അനിൽ ടി പ്രഭാകർ