Tuesday, October 8, 2024

കാടിന്റെ അസ്ഥികൂടങ്ങൾ




എല്ലായ്പ്പോഴും പ്രകൃതിയിലെ കാഴ്ച്ചകൾ എനിക്ക്  പ്രചോദനം നൽകാറുണ്ട്. ഉണങ്ങി ചത്ത വൃക്ഷങ്ങളായാലും, തഴച്ചു വളർന്നു പന്തലിച്ച പടുകൂറ്റൻ മരമായാലും എല്ലാത്തിനും അവരുടേതായ ഒരു കഥയുണ്ടെന്ന് എനിക്കറിയാം. കാറ്റിനും മഴയ്ക്കും വെയിലിനുമെതിരെ പോരാടാൻ  ഇനി അധികകാലം ഇല്ലായെന്നറിയുന്ന മരത്തിന്റെ അസ്ഥികൂടങ്ങളും,തഴച്ചുവളരാൻ  നോക്കുന്ന മരങ്ങളും ഒരു കാലചക്രത്തിന്റെ കണ്ണികളാണ്. കാടുകൾ നമ്മുടെ വിഭവങ്ങളല്ല, 

മരങ്ങളും മനുഷ്യനും മൃഗങ്ങളുമെല്ലാം ജീവന്റെ കണികകളുടെ വൈവിധ്യമായ രൂപങ്ങളാണ്. എല്ലാ ചരാചരങ്ങൾക്കും വൈകാരികമായ നിമിഷങ്ങളുണ്ടന്ന് തിരിച്ചറിയുമ്പോളാണ് പ്രകൃതിയുടെ ഹൃദയമിടിപ്പ്‌ നമുക്ക് കേൾക്കാൻ കഴിയുന്നത്. നാളേക്കുവേണ്ടി പുതിയ നാമ്പു മുളച്ചു പുറത്തുവരുന്ന തൈച്ചെടികളിലാണ്  ഈ ഭൂമിയിലെ ജീവന്റെ തുടിപ്പും നിലനിൽപ്പും.


🖊  അനിൽ ടി പ്രഭാകർ


Tuesday, September 24, 2024

എസ്ട്രെല്ല പൂക്കൾ

 



അവൾക്ക് നൽകാവുന്ന 

ഏറ്റവും വിലയേറിയ സമ്മാനം 

എന്റെ സമയവും സാന്നിദ്ധ്യവുമാണ്, 

കാത്തു നിൽക്കുന്നുണ്ടാവും 

സ്നേഹത്തോടെയുള്ള ആലിംഗനത്തിനായ്... 

ഇരുട്ടിൽ സുന്ദരിയായ് നിൽക്കുന്ന 

എസ്ട്രെല്ല പൂക്കൾ പോലെ 

വിരിഞ്ഞു നിൽക്കാനായ്.


🖊 അനിൽ ടി പ്രഭാകർ

അവൾ


ഇതൾവിരിഞ്ഞു 

അതിസുന്ദരിയായ 

റോസാപൂക്കൾപോലെ 

മനസ്സിൽമായാതെ 

വരച്ചിട്ടുണ്ട് നിന്റെ 

ചിത്രങ്ങൾ. 

ഇതൾ പൊഴിയാതെ 

നിറം മങ്ങിവാടാതെ 

ചേർത്തുവെച്ചീടണം 

ഇനിയുള്ള കാലങ്ങൾ.


✍🏿 അനിൽ ടി പ്രഭാകർ