Monday, March 8, 2010

എന്റ്റെ പ്രിയ സഖീ- പാര്ട്ട്- 2

എന്റ്റെ പ്രിയ സഖീ- പാര്ട്ട്- 2

നിറഞ്ഞ മണല് പരപ്പുകളിലൂടെ നടന്നു നീങ്ങുമ്പോള് ഒന്ന് മാത്രം എന്റ്റെ ചിന്തകളിലൂടെ കടന്നു പോയിരുന്നു.
ഒരായിരം സ്നേഹങ്ങളും ഒത്തിരി നിമിഷങ്ങളും തന്ന നിന്റ്റെ മുഖം.
നിന്റ്റെ വാക്കുകളാണ് എനിക്ക് ഊര്ജം തന്നിരുന്നത്, നിന്റ്റെ സ്പര്ശനമായിരുന്നു എന്റ്റെ സ്പന്ദനം.
നിന്റ്റെ സ്നേഹത്തിന്റ്റെ തണല് ഏത് മരുഭൂമിയിലും എനിക്ക് മരുപച്ചയായിരുന്നു.

കാലങ്ങളൊരുപാട്  കടന്നുപോയി 
വാർദ്ധക്യം എന്നെ വല്ലാതെ പിടികൂടി ,
ചിന്തകൾക്ക് മൂർച്ഛയില്ലാതായി
നടന്നു നീങ്ങിയ വഴികൾ മാഞ്ഞു പോകുന്നു.

മിഴികളില് തിമിരം കടന്നാക്രമിച്ചുകഴിഞ്ഞു
കേട്ടു പതിഞ്ഞ ശബ്‍ദങ്ങൾപോലുമന്യം നിൽക്കുന്നു 
എന്നിട്ടുമെന്തേ നിന്റെ  മുഖം എന്നെയും എന്റെ  നിഴലിനെയും പിന്തുടർന്നുകൊണ്ടിരിക്കുന്നു.

ഒരു വാർദ്ധക്യത്തിനും നിന്നെ എന്നിൽനിന്നും 
അകറ്റാൻ  കഴിഞ്ഞില്ലല്ലോ!!.

നിന്റ്റെ പ്രണയം ഞാന് എന്റ്റെ ഹൃദയത്തില് മാത്രമാണ് കുറിച്ചിട്ടത്.
അതുകൊണ്ട് ഈ ഓര്മ്മകള് എന്നോടൊപ്പം മരിക്കും എന്ന ഒരു വിഷമം മാത്രം ബാക്കി.
ഇതായിരുന്നോ യഥാര്ത്ഥ പ്രണയം!.ഇതാണോ എന്റ്റെ മാത്രമായ അനശ്വര പ്രണയം?


അനിൽ  ടി  പ്രഭാകർ