Monday, March 8, 2010

എന്റ്റെ പ്രിയ സഖീ- പാര്ട്ട്- 2

എന്റ്റെ പ്രിയ സഖീ- പാര്ട്ട്- 2

നിറഞ്ഞ മണല് പരപ്പുകളിലൂടെ നടന്നു നീങ്ങുമ്പോള് ഒന്ന് മാത്രം എന്റ്റെ ചിന്തകളിലൂടെ കടന്നു പോയിരുന്നു.
ഒരായിരം സ്നേഹങ്ങളും ഒത്തിരി നിമിഷങ്ങളും തന്ന നിന്റ്റെ മുഖം.
നിന്റ്റെ വാക്കുകളാണ് എനിക്ക് ഊര്ജം തന്നിരുന്നത്, നിന്റ്റെ സ്പര്ശനമായിരുന്നു എന്റ്റെ സ്പന്ദനം.
നിന്റ്റെ സ്നേഹത്തിന്റ്റെ തണല് ഏത് മരുഭൂമിയിലും എനിക്ക് മരുപച്ചയായിരുന്നു.
കാലങ്ങള് ഒരു പാട് കടന്നു പോയി,വാര്ധക്യം എന്നെ വല്ലാതെ പിടികൂടി
ചിന്തകള്ക്ക് മൂര്ച്ചയില്ലതായി , .നടന്നു നീങ്ങിയ വഴികള് മാഞ്ഞു പോകുന്നു.

മിഴികളില് തിമിരം കടന്നാക്രമിച്ചു കഴിഞ്ഞു.കേട്ട് തയബിച്ച ശബ്ദങ്ങള് പോലും അന്യം നില്കുന്നു
എനിട്ടും എന്തേ നിന്റ്റെ മുഖം എന്നെയും എന്റ്റെ നിഴലിനെയും പിന്തുടര്ന്ന് കൊണ്ടിരിക്കുന്നു.
ഒരു വര്ധക്യത്തിനും നിന്നെ എന്നില് നിന്നു അകറ്റാന് കഴിഞ്ഞില്ലല്ലോ!!.

അത്രമാത്രം ദൃടവും ആഴത്തിലും ആയിരുന്നോ നിന്റ്റെ സ്നേഹവും ഓര്മകളും.
നിന്റ്റെ പ്രണയം ഞാന് എന്റ്റെ ഹൃദയത്തില് മാത്രമാണ് കുറിച്ചിട്ടത്.
അതുകൊണ്ട് ഈ ഓര്മ്മകള് എന്നോടൊപ്പം മരിക്കും എന്ന ഒരു വിഷമം മാത്രം ബാക്കി.
ഇതായിരുന്നോ യഥാര്ത്ഥ പ്രണയം!.ഇതാണോ എന്റ്റെ മാത്രമായ അനശ്വര പ്രണയം?


അനിൽ  ടി  പ്രഭാകർ 

3 comments:

Sue Mrithujayan said...

ani... u are amazing, I will be closely working with your art and thank you for the permission, let's the rock the world!!!!

Arundhathi said...

ആഴമുള്ള ഓര്‍മ്മകള്‍ പോലെ വളരെ ആഴമുള്ള ചിന്തകളും.......എവിടെയാണോ വാക്കുകള്‍ക്കു ആത്മാര്‍ഥതയും അഗാധതയും ആധാരമായി ഉള്ളത്, അവിടെ മാത്രമേ എഴുത്തിനു പ്രകൃത്യാല്‍ മൂര്‍ച്ചയും പ്രഭാവവും അനുഭവവേദ്യമാകൂ....നന്നായിരിക്കുന്നു...ഇടയ്ക്ക് ചില ഒഴിച്ച് നിര്‍ത്താമായിരുന്ന സാങ്കേതികപ്പിശകുകള്‍ ..........ഒഴുക്കിനെ ബാധിച്ചിട്ടില്ലെങ്കിലും.......!

Anil T Prabhakar said...

oru kochu kunjintttae kayil oru penukoduthu enthgillum kurichidan parajal eggannaeyundakum , ethu athupollae karuthiyal vallareyadhikam sandosham. thanks