Saturday, December 28, 2013
പ്ലാസ്റ്റിക് പൂവ് (A Proposal)
ഇന്നലെ കിട്ടിയ പനിനീർ കണ്ടു ഒരുപാടു സന്തോഷിച്ചു
സന്തോഷത്തിന്റെ സുഗന്ധം പരത്തുമെന്നു വെറുതെ ആശിച്ചു
പക്ഷെ വൈകാതെ ഞാനറിഞ്ഞു വികാരമോ വിചാരമോ ഇല്ലാത്ത
വെറുമൊരു പ്ലാസ്റ്റിക് പൂവായിരുന്നെന്ന്
ഞാനതിനെ കുഴിച്ചുമൂടുന്നു എന്നെന്നേയ്ക്കുമായി...
Anil T Prabhakar
Saturday, November 2, 2013
നീ
നീ
നിന്നിലേക്കൊഴുകുവാൻ ഒരുപാട് ഓർമ്മകൾ
ഓർത്തിരിക്കാൻ ഒത്തിരി നിമിഷങ്ങൾ
അകലുവാൻ വയ്യാ ! എങ്കില്ലും
മറ്റൊരാൾക്കായി വഴിമാറണം
മനസ്സിൽ കുറിച്ചിട്ട നിനവുകൾ
മരണത്തോടൊപ്പമേ യാത്രയാകൂ.
നീ പകർന്ന പ്രണയം ഹൃദയത്തിൽ
അത്രമേൽ ആഴത്തിലായിരുന്നു.
✍🏿 അനിൽ ടി പ്രഭാകർ
Newer Posts
Older Posts
Home
Subscribe to:
Posts (Atom)