Saturday, May 15, 2021

II സുവർണ്ണയിലകൾ II

 



ഞാനും നീയും നമ്മളും
ഒരു ഇലയായ് പൊഴിയാൻ
ശരതകാലം വരവായ്
ഒരു തളിരായ് വിരിഞ്ഞു
പടർന്നുപന്തലായ്
കായ്ക്കും കനിക്കും
കരുത്തായ ,കാലങ്ങൾ
കടന്നു പോയതറിഞ്ഞില്ലാ
നമ്മളാരും...
എങ്കിലും ,
ഇത്തിരി നേരത്തിൽ
ഞാനും തണലായി
ഒത്തിരി പേർക്ക്
മറ്റാരുമറിഞ്ഞതില്ല
എന്റെ സാമീപ്യമെന്നാലും,
ഞാനും
ഇവിടെയുണ്ടായിരുന്നു
ഒരു സുവര്ണ്ണ ഇലയായ്
പൊഴിയാൻ....
- അനിൽ ടി പ്രഭാകർ

No comments: